If on a winter’s night a traveler

ശിശിരത്തിലെ രാത്രികളില്‍ ഒന്നില്‍ ഒരു യാത്രികനായിരുന്നെങ്കില്‍

Screen-Shot-2015-04-23-at-10.01.23

എല്ലാ നല്ല പാട്ടുകളും നമ്മളെ ഓര്‍മ്മപ്പെടുത്തുന്നു, ഒന്നുകില്‍ വഴിയില്‍ നഷ്ടമായൊരാളെ അല്ലെങ്കില്‍ നഷ്ടമാകുമെന്ന് ഉറപ്പുണ്ടായിട്ടും ഉപേക്ഷിക്കാതിരിക്കുന്ന ഒരാളെ.

longing

ആയിരം കാര്യങ്ങളുണ്ട് എനിക്ക് പറയാന്‍. അല്ല, ഉറക്കെ വിളിച്ചു പറയാന്‍, തൊണ്ടപൊട്ടുന്നതുപോലെ അലറാന്‍, ചിരിക്കും  കണ്ണീരിനും  ഇടയില്‍ ഒഴുകുന്ന സമയം മുഴുവന്‍ ഞാനത് പ്രകടിപ്പിക്കും

trapped_in_a_broken_society_by_visualartist_jorn-d5dw127

രണ്ട് മനുഷ്യര്‍ എന്നെ സ്‌നേഹിക്കാന്‍ തുടങ്ങിയിരുന്നു. രണ്ട് മനുഷ്യര്‍, രണ്ട് വിവാഹിതര്‍, രണ്ട് പേര്‍ക്കും പെണ്‍മക്കള്‍. ദിവസങ്ങളുടെ മുഷിപ്പില്‍, ട്രാഫിക് സിഗ്നലുകളുടെ നിസംഗതയില്‍ ഞാന്‍ ഇരുവരെയും കാണുന്നു. പ്രജ്ഞ നഷ്ടപ്പെട്ട രണ്ട് മനുഷ്യര്‍. കാലത്തെക്കുറിച്ച്, ചുറ്റും നടക്കുന്നതൊന്നിനെയും കുറിച്ച് ബോധ്യമില്ലാത്ത രണ്ട് വയസ്സന്മാര്‍.

ശിശിരത്തില്‍, അപ്രതീക്ഷിതമായ മഴയില്‍ നാല് സീറ്റുകള്‍ മാത്രമുള്ള ഒരു കാറിനുള്ളില്‍, കാടിന്റെ ചീവിടൊച്ചകളില്‍ തണുപ്പു വന്ന് തൊടുമ്പോള്‍, എങ്ങോട്ടെന്നില്ലാതെ അവര്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍. മഴയുടെ അറിയാത്ത താളങ്ങളില്‍ ഉണരുന്ന കാമനകളുടെ പെയ്ത്തില്‍ അവര്‍ക്ക് ചെറുപ്പം.

tumblr_mw4py7dvQL1rfp1lho1_r1_500

Advertisements

ഒറ്റപ്പെടൽ

ഒറ്റപ്പെടൽ എന്താണെന്നു വച്ചാൽ, പാതിരാത്രി നഗരം ഉറങ്ങുവോളം കടൽപ്പാലങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം ആർത്ത് ചിരിക്കുകയും മറ്റു മനുഷ്യരുടെ സഹജവാസനകളെ കളിയാക്കുകയും ചെയ്ത ശേഷം, അർധരാത്രി വീട്ടിലെത്തുമ്പോൾ വിളക്കു കെടാത്ത തീൻമുറിയിലെ ഫൈബർ പാത്രത്തിലെ ചോറിനോട് തോന്നുന്ന വിരക്തിയാണ്..

It’s not the nights that betray you, it is the angst, there is a home, and people wait you – betray you.