മറവിയുടെ പാഠങ്ങള്‍

എത്ര മുറിവേറ്റിട്ടുണ്ടാകും, ഒരൂഹവുമില്ലായിരുന്നു.

എല്ലാം ശാന്തമായ ഒരു രാത്രി, പെട്ടന്ന് മനസ്സില്‍ വന്ന് ഒരു മതില്‍ പോലെ തകര്‍ന്ന് വീണ, പഴയ വര്‍ഷങ്ങളുടെ ഭാരം എത്രയുണ്ടാകും. ഇനിയും എത്രനാള്‍ രാത്രിയില്‍ ഉറക്കം കെടുത്തുമാറ് അവളെ എഴുന്നേല്‍പ്പിക്കും ആ ചിന്തകള്‍.

ബസ്സുകള്‍ വേഗതകുറച്ച് പോകുന്ന, സ്റ്റീല്‍ ഗ്ലാസ്സുകളില്‍ തേയിലമട്ട് ഈച്ചകളെക്കാത്തിരിക്കുന്ന ഒരു വൈകിട്ടാണ് ഞാന്‍ വിവരം അറിയുന്നത്. ഇവരെല്ലാം-ഈ വെറും പ്രായോഗികവാദികളായ മനുഷ്യരെല്ലാം, ഇടക്കൊക്കെ സ്വയം ചൂടാക്കാന്‍ തമ്മില്‍ ആരോപിക്കുന്ന മറ്റൊരു നാടകം. അത്രയേ കരുതിയുള്ളു. പക്ഷെ ദിവസങ്ങള്‍, ആഴ്ച്ചകള്‍, കൊങ്കണ്‍ കടന്നുവന്ന തീവണ്ടികള്‍ ഒക്കെയും ഇതൊരു നാടകമല്ല എന്ന് ഓര്‍മ്മപ്പെടുത്തി.

ഇരുട്ടില്‍ അവര്‍ എന്ത് ചെയ്യുന്നു ഞാന്‍ ഓര്‍ത്തു. തലയണകള്‍ എത്ര കരഞ്ഞെന്ന് ഞാനോര്‍ത്തു. ഓര്‍മ്മകള്‍ എത്ര പഴകിയെന്നും, നിറം കെട്ടെന്നും ഞാനോര്‍ത്തു. പകലുകളെല്ലാം ആറുമ്പോള്‍ എല്ലാ ഭ്രാന്തുകളും ഒഴിയുമെന്നും ഞാന്‍ നിനച്ചു. വസന്തം മലയിറങ്ങുകയും, മരങ്ങള്‍ വിറങ്ങലിക്കുന്നതും ഞാന്‍ കണ്ടു.

ഞാനെന്തുകൊണ്ട് മാറി നിന്ന് കാഴ്ച്ചകള്‍ കണ്ടു എന്ന് ചിന്തിച്ചു. എന്തുകൊണ്ട് സംസാരിച്ചില്ല, എ ന്തുകൊണ്ട് ചിരിച്ചില്ല, എന്തുകൊണ്ട് ആത്മവിശ്വാസം കൊടുത്തില്ല എന്ന് സ്വയം ചോദിച്ചു. ഞാനെ മരിച്ചിരിക്കുകയാണെന്ന് അവരെ ബോധ്യപ്പെടുത്തണമെന്ന് തോന്നിയില്ല.
ഞാനോര്‍ത്തു. അവന്‍ വന്നത്, ഇതേ അസുഖവുമായി.

മച്ചിലിരുന്ന് കരഞ്ഞതും, മിണ്ടാതെ എന്റെ മൊഴികള്‍ക്ക് കാത്തിരുന്നതും ഒടുവില്‍ ഞാന്‍ മിണ്ടുമ്പോള്‍ അവന്‍ ആഗ്രഹിച്ചത് ഞാന്‍ പറയുമെന്ന്. വേദനക്ക് എത്രഭാരമുണ്ടെന്ന് അന്ന് അവനോടും ചോദിച്ചില്ല, അറിയില്ലെങ്കിലും തമാശക്ക് പറഞ്ഞു.

‘എനിക്ക് അറിയാവുന്നതിനപ്പുറം ഒരു വേദനയും നിനക്കില്ല.’

എത്ര മുറിവേറ്റെന്ന് സത്യത്തില്‍ എനിക്കറിയാം. രണ്ട് മനുഷ്യര്‍ തമ്മില്‍ യുഗങ്ങള്‍പോലെ അകന്നു പോകുന്നതും, ദ്രുവങ്ങള്‍ പോലെ മുഖം തിരിക്കുന്നതും എനിക്കറിയാം. ഷൂസിന്റെ ടക്-ടക് കുളമ്പടികള്‍ എനിക്കറിയാം, മഞ്ഞ് ജനാലച്ചില്ലയില്‍ ഉരുകുന്ന ശബ്ദം എനിക്കറിയാം, എല്ലാത്തിനുംമേലെ ആരും കേള്‍ക്കാതെ, തലയിണകളില്‍ യക്ഷിപ്പല്ലുകള്‍ ആഴ്ത്തി. കണ്ണീര് തിന്നു തീര്‍ക്കുന്നത് എനിക്കറിയാം.

മനുഷ്യനെ മറക്കാന്‍ പഠിപ്പിക്കുമോ എന്നെ..?

പിരിഞ്ഞതല്ല, ആ പ്രണയത്തില്‍ നിന്ന് ഞങ്ങള്‍ രണ്ടുപേരും ജീവനും കൊണ്ട് രക്ഷപെട്ടതാണ്.

Featured Image : http://www.galleryhip.com

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s