മറവിയുടെ പാഠങ്ങള്‍

എത്ര മുറിവേറ്റിട്ടുണ്ടാകും, ഒരൂഹവുമില്ലായിരുന്നു.

എല്ലാം ശാന്തമായ ഒരു രാത്രി, പെട്ടന്ന് മനസ്സില്‍ വന്ന് ഒരു മതില്‍ പോലെ തകര്‍ന്ന് വീണ, പഴയ വര്‍ഷങ്ങളുടെ ഭാരം എത്രയുണ്ടാകും. ഇനിയും എത്രനാള്‍ രാത്രിയില്‍ ഉറക്കം കെടുത്തുമാറ് അവളെ എഴുന്നേല്‍പ്പിക്കും ആ ചിന്തകള്‍.

ബസ്സുകള്‍ വേഗതകുറച്ച് പോകുന്ന, സ്റ്റീല്‍ ഗ്ലാസ്സുകളില്‍ തേയിലമട്ട് ഈച്ചകളെക്കാത്തിരിക്കുന്ന ഒരു വൈകിട്ടാണ് ഞാന്‍ വിവരം അറിയുന്നത്. ഇവരെല്ലാം-ഈ വെറും പ്രായോഗികവാദികളായ മനുഷ്യരെല്ലാം, ഇടക്കൊക്കെ സ്വയം ചൂടാക്കാന്‍ തമ്മില്‍ ആരോപിക്കുന്ന മറ്റൊരു നാടകം. അത്രയേ കരുതിയുള്ളു. പക്ഷെ ദിവസങ്ങള്‍, ആഴ്ച്ചകള്‍, കൊങ്കണ്‍ കടന്നുവന്ന തീവണ്ടികള്‍ ഒക്കെയും ഇതൊരു നാടകമല്ല എന്ന് ഓര്‍മ്മപ്പെടുത്തി.

ഇരുട്ടില്‍ അവര്‍ എന്ത് ചെയ്യുന്നു ഞാന്‍ ഓര്‍ത്തു. തലയണകള്‍ എത്ര കരഞ്ഞെന്ന് ഞാനോര്‍ത്തു. ഓര്‍മ്മകള്‍ എത്ര പഴകിയെന്നും, നിറം കെട്ടെന്നും ഞാനോര്‍ത്തു. പകലുകളെല്ലാം ആറുമ്പോള്‍ എല്ലാ ഭ്രാന്തുകളും ഒഴിയുമെന്നും ഞാന്‍ നിനച്ചു. വസന്തം മലയിറങ്ങുകയും, മരങ്ങള്‍ വിറങ്ങലിക്കുന്നതും ഞാന്‍ കണ്ടു.

ഞാനെന്തുകൊണ്ട് മാറി നിന്ന് കാഴ്ച്ചകള്‍ കണ്ടു എന്ന് ചിന്തിച്ചു. എന്തുകൊണ്ട് സംസാരിച്ചില്ല, എ ന്തുകൊണ്ട് ചിരിച്ചില്ല, എന്തുകൊണ്ട് ആത്മവിശ്വാസം കൊടുത്തില്ല എന്ന് സ്വയം ചോദിച്ചു. ഞാനെ മരിച്ചിരിക്കുകയാണെന്ന് അവരെ ബോധ്യപ്പെടുത്തണമെന്ന് തോന്നിയില്ല.
ഞാനോര്‍ത്തു. അവന്‍ വന്നത്, ഇതേ അസുഖവുമായി.

മച്ചിലിരുന്ന് കരഞ്ഞതും, മിണ്ടാതെ എന്റെ മൊഴികള്‍ക്ക് കാത്തിരുന്നതും ഒടുവില്‍ ഞാന്‍ മിണ്ടുമ്പോള്‍ അവന്‍ ആഗ്രഹിച്ചത് ഞാന്‍ പറയുമെന്ന്. വേദനക്ക് എത്രഭാരമുണ്ടെന്ന് അന്ന് അവനോടും ചോദിച്ചില്ല, അറിയില്ലെങ്കിലും തമാശക്ക് പറഞ്ഞു.

‘എനിക്ക് അറിയാവുന്നതിനപ്പുറം ഒരു വേദനയും നിനക്കില്ല.’

എത്ര മുറിവേറ്റെന്ന് സത്യത്തില്‍ എനിക്കറിയാം. രണ്ട് മനുഷ്യര്‍ തമ്മില്‍ യുഗങ്ങള്‍പോലെ അകന്നു പോകുന്നതും, ദ്രുവങ്ങള്‍ പോലെ മുഖം തിരിക്കുന്നതും എനിക്കറിയാം. ഷൂസിന്റെ ടക്-ടക് കുളമ്പടികള്‍ എനിക്കറിയാം, മഞ്ഞ് ജനാലച്ചില്ലയില്‍ ഉരുകുന്ന ശബ്ദം എനിക്കറിയാം, എല്ലാത്തിനുംമേലെ ആരും കേള്‍ക്കാതെ, തലയിണകളില്‍ യക്ഷിപ്പല്ലുകള്‍ ആഴ്ത്തി. കണ്ണീര് തിന്നു തീര്‍ക്കുന്നത് എനിക്കറിയാം.

മനുഷ്യനെ മറക്കാന്‍ പഠിപ്പിക്കുമോ എന്നെ..?

പിരിഞ്ഞതല്ല, ആ പ്രണയത്തില്‍ നിന്ന് ഞങ്ങള്‍ രണ്ടുപേരും ജീവനും കൊണ്ട് രക്ഷപെട്ടതാണ്.

Featured Image : http://www.galleryhip.com

Advertisements

Our days

“butterflies fallen from skies, flowers

flowers with coloured-wings, butter flies”

  • Yonder Skies
Hourglass
Photo Courtesy : ishtarsgate.wordpress.com

 

In those days I searched your love

You went to please the other world.

I avenged your betrayal, forbidding,

your fingers from my lips.

It is not because our days were doomed, but

we value them less than a what we are.

  • Our Days

Shades of Artists

Poetry is more like pottery

Like the potter who holds and idea,

Vague but strong in mind, a poet

Buries and idea stinking like blood

Beneath every stems and cells of body

Both artisans bear a hell, hot and humid

Have nerves like umbilical cords

Deep inside them renounced their joy

To give birth to the eternal joy

Behold by all but them with bliss

തണുത്ത സ്വപ്നം

A translation in English is also updated along this post…

പിടിച്ചുലച്ചൊരു സ്വപ്‌നം കണ്ടു ഇന്നലെ. കുറച്ച് നാളുകളായി കൊണ്ടു നടക്കുന്ന ചില ഭയങ്ങള്‍ സ്വപ്‌നത്തില്‍ ആവര്‍ത്തിച്ചു.

ഒരു വിവാഹക്ഷണവും ഒരു മരണവും ആയിരുന്നു സ്വപ്നം. വിവാഹം ക്ഷണിക്കാന്‍(എന്നെയല്ല) ഒരാള്‍ വരുന്നു.

എനിക്ക് വളരെ അറിയാവുന്ന ഒരാള്‍. എന്റെ അയല്‍ക്കാരിയെ അയാള്‍ വിവാഹത്തിന് ക്ഷണിക്കുന്നു. അതിനിടക്ക് അബദ്ധത്തില്‍ അവിടെയെത്തിയ എന്നെ കാണുന്നു.

ഞാന്‍ വന്നയാളുടെ മുഖത്തും അയാള്‍ എന്റെ മുഖത്തും പ്രതീക്ഷകളില്ലാതെ നോക്കുന്നു. എനിക്ക് ഭാവം നിരാശയും അയാള്‍ക്ക് ഭാവം ഉദാസീനതയും.

ഞങ്ങള്‍ക്കിടയില്‍ മറ്റുള്ളവര്‍ നിറയുന്നു.

പെട്ടന്ന് പശ്ചാത്തലം മാറുന്നു.

മരണമാണ്. ആരുടെ.? അറിയില്ല. (ഞാന്‍ പറയില്ല),

വിലാപയാത്ര ആരംഭിക്കുന്നു. എന്റെ കണ്ണില്‍ ഇരുട്ടും തോളില്‍ വലിയ കൈകളുടെ ഭാരവും നിറയുന്നു.

നമ്മുടെ പീടികപ്പടിയില്‍ വിലാപയാത്രയില്‍ നിന്ന് ഒഴിഞ്ഞ് ഞാനിരിക്കുന്നു. ആരാണ് മരിച്ചത്…

മരിക്കുക മാത്രമല്ല, മറവ് ചെയ്യുക കൂടി ചെയ്തു.

“That is why I write – to try to turn sadness into longing, solitude into remembrance.”
Paulo Coelho, By the River Piedra I Sat Down and Wept

 

Translation

I’ve seen a dream that shook me hard. Some of the worst recurring fears from daily life kept lurking in the dream. The dream was about a wedding invitation and a death.

Invitation was not for me, but my neighbor. But the invitee was somebody I know. I mean I know that person very close, like I know me.

The person was inviting my neighbor and suddenly, without knowing anything I showed up. A pure accident. We looked each other, clueless, with not a single drop of hope.

In our faces, the invitee bears negligence and me despair. Suddenly we were surrounded by people. The whole background changes to a Funeral Procession.

Who’s death? I don’t know. Or perhaps I won’t tell.
The procession begins. I feel in my shoulders, the heaviness of strange hands-in my eyes darkness of solitude.

When the procession reached our provision store I retire and find shelter in verandah. I heard question whispering in my ears,

Who’s dead? I retorted. Not just died, but buried as well.

Cover Image Courtesy: http://cdn.emptykingdom.com/

    

Two Haiku Poems

Two Haiku poems I wrote. I’ve also translated them to English. First one inspired by Dreams, classic movie of Akira Kurosawa. Second one named ‘Ants’ is a reflection of my reminiscence for my country, where rain has multiple faces of laughter, love and cruelty.

Dreams

“മഴയും വെയിലും ഒരുമിച്ച് വന്നപ്പോള്‍
കുറുക്കന്റെ കല്യാണം കൂടാന്‍ പോയത്
കുറോസവ കാണിച്ചുതന്ന സ്വപ്‌നം”

“When the sun shines through rain,

A boy went for foxes’ wedding

a dream I shared with Kurosawa”

Ants

“ഇറവാതിലില്‍ ചിതറിത്തെറിച്ച് തുലാമഴ
വരാന്തയില്‍ അഭയാര്‍ത്ഥി ഉറുമ്പുകള്‍
മോഷണം പോയത് പഞ്ചസാരക്കട്ടകള്‍”

Rain drops of Thulam* scatters in the porch

refugee ants wait in the verandah

Sugar crystals were smuggled (from kitchen)

* Thulam is the month of heavy rains in native place Kerala