Words

“എന്നോട് ഏറ്റവും അടുപ്പമുള്ളവരോടാണ് ഞാനെല്ലാം മറച്ച് വെയ്ക്കാറ് എന്നാണ് തോന്നുന്നത്. പല പ്രധാനപ്പെട്ട കാര്യങ്ങളും നടക്കുന്നു, പലതിലൂടെയും കടന്നു പോകുന്നു. എല്ലാം കഴിഞ്ഞ് ഓര്‍മ്മകള്‍ കരിയുമ്പോള്‍ ഏറ്റവും അടുത്തറിയുന്നവര്‍ ചോദിക്കും; ‘നീയെന്നോട് ഒന്നും പറഞ്ഞില്ലല്ലോ… എന്താ പ്രശ്‌നം.?”

” I hide things and evade questions of dearest of the dearest. The troubled waters I sail through often go unnoticed by them. I walk through the toughest times, lost lot of tears and finally, forget everything. Then I talk to my friends. and they say – Why don’t you told me?, What’s the matter with you…”

Advertisements

Ocean

I hope all the poets will forgive me.

I’ll be coming back at you like the ocean.
Blanketing you with my tides of emotions,
Thereby we take cue from our lost days.
Nights defend their charm to show us light,
Lingering in our souls, which we unaware
A patient wait, I took ages to content.
I won’t kiss you but you realize I did
The ocean won’t remember our pains.
For enough tears it had seen, in evolution.
In fact the whole ocean, made up of tears
We obliged no god, no devil either.
We sinned to the bottom of our souls.
Thus we know we are free.
Every tide washes the shore, dies
shore is their obsession, short lived-
But wild was their passion.
We drink and it won’t taste drops saline
Taste of salvation might be sweeter
For we drink our last drops of our love
And you return to your dented corridor,
I go sailing with the last waves of reminisce-cold.

ദി പിയാനിസ്റ്റ്

രണ്ടാമതൊരിക്കല്‍ക്കൂടി കാണാന്‍ നിങ്ങള്‍ താല്‍പര്യപ്പെട്ടേ-ക്കില്ലാത്തവിധം ‘ഭീകരമായ’ ചലച്ചിത്രമാണ് റൊമാന്‍ പൊളന്‍സ്‌കിയുടെ ‘ദി പിയാനിസ്റ്റ്’.

നാസി മനുഷ്യവിരുദ്ധത- ഹോളോകോസ്റ്റിന്റെ ദുരന്തമുഖങ്ങള്‍ പകര്‍ത്തിയ ചലച്ചിത്രങ്ങള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെങ്കിലും, എനിക്ക് ഉറപ്പാണ്, പിയാനിസ്റ്റിനൊപ്പം നില്‍ക്കുന്ന ഒരു സിനിമ ഉണ്ടാകില്ല.

യാഥാര്‍ത്ഥ്യം എത്രമാത്രം ക്രൂരമാണെന്നും, ക്യാമറയിലൂടെ അത് എത്ര സൗന്ദര്യമുള്ളതാണെന്നും പിയാനിസ്റ്റ് നിങ്ങളെ പഠിപ്പിക്കുന്നു. കണ്ണീരോടെയല്ലാതെ ഈ ചലച്ചിത്രം കണ്ടുതീര്‍ക്കാന്‍ എനിക്ക് കഴിയാറില്ല.

മനുഷ്യന്റെ ഒന്നിലധികം മുഖങ്ങളാണ് പിയാനിസ്റ്റ് പകര്‍ത്തിയത്. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ജീവിതം പൊളാന്‍സ്‌കിയെ അത് എളുപ്പമാക്കി.

അതിമനോഹരമായ ഒരു പിയാനോ സംഗീതത്തോടെയാണ് സിനിമ തുടങ്ങുന്നത്. അത് വായിക്കുന്ന വ്‌ലാഡേക്ക് സ്പില്‍സ്മാന്റെ വിരലുകള്‍ അഡ്രിയന്‍ ബ്രോഡി എന്ന അതുല്യനടന്‍ സിനിമയില്‍ കടംകൊള്ളുന്നു.

നീണ്ടു സുന്ദരമായ ആ വിരലുകളോട് നാസിഭീകരത എന്തു ചെയ്തു എന്നാണ് പിയാനിസ്റ്റ് പറയുന്നു. ഈ ചിത്രത്തില്‍ ആരും അഭിനയിക്കുന്നില്ല, അതുകൊണ്ട് കൂടി ഈ സിനിമ അസൂയപ്പെടുത്തുന്നു.

1940ല്‍ പോളണ്ടിലെ വാഴ്‌സോ ജില്ലയുടെ ഒരു കോണിലേക്ക് ജൂതരുടെ ജീവിതങ്ങള്‍ ഒതുങ്ങിപ്പോയി. തകരപ്പെട്ടികള്‍, തുകല്‍ ഷൂസുകള്‍, കളിപ്പാവകള്‍. അവയ്‌ക്കൊപ്പം ജീവിതം തന്നെയും ചുടുകട്ടകള്‍ കൊണ്ടുണ്ടാക്കിയ മതിലുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയി.

മനുഷ്യന് മറ്റൊരു മനുഷ്യനോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതകളുടെ പെരുക്കപ്പട്ടികയായിരുന്നു ഹോളോകോസ്റ്റ്.

മരണത്തിലേക്ക് ജൂതര്‍, ട്രെയിന്‍ കയറി പോകുന്ന ഒരു രംഗമുണ്ട് ചിത്രത്തിന്റെ 49th മിനുട്ടില്‍. ഇരുമ്പിന്റെ താഴിട്ട കമ്പാര്‍ട്ട്‌മെന്റുകള്‍ ഒന്നൊന്നായി ചലിച്ചു തുടങ്ങുമ്പോള്‍, ജൂതരെ യാത്രയയച്ച് പോലീസുകാരുടെ മറ്റൊരു നിര തീവണ്ടിപോലെ നടന്നകലന്നു.

ശേഷം വ്‌ലാഡേക്ക് സ്പില്‍സ്മാന്‍ എന്ന പിയാനിസ്റ്റ് തെരുവിലൂടെ ഒറ്റക്ക് കരഞ്ഞുകൊണ്ട് നടക്കുന്നു. അയാളുടെ കരച്ചിലിന്റെ ഉയര്‍ച്ച താഴ്ച്ചകള്‍ തെരുവിന്റെ നിശബ്ദത ഭഞ്ജിക്കുന്നു. അയാള്‍ക്ക് പിന്നില്‍ ജഡങ്ങളും ട്രങ്ക് പെട്ടികളും ചിതറിക്കിടക്കുന്നു.

മരണത്തിനും ജീവിതത്തിനും ഇടക്കുള്ള ദൂരങ്ങളിലേക്ക് മാറി മാറി എടുത്തെറിയപ്പെടുന്ന സ്പില്‍സ്മാന്‍ ഒടുവില്‍ ഹോളോകോസ്റ്റിനെ അതിജീവിക്കുന്നുണ്ട്, അയാളുടെ വിരലുകള്‍ കൊണ്ട് പിയാനോ സംഗീതം സൃഷ്ടിച്ചുതന്നെ.

the-pianist-3
Snapshot from The Pianist. Image: charlieelgar.files.wordpress.com

നാസി ഭീകരതയോടുള്ള എല്ലാ കലാകാരന്മാരുടെയും പ്രതികാരത്തിന്റെ ആകെത്തുകയാണ് ആ സംഗീതം. ആ രംഗം അവതരിപ്പിക്കുമ്പോള്‍ ജനാലയില്‍ നിന്ന് ദിവ്യമായ സൂര്യ വെളിച്ചത്തെ അകമ്പടിയായി സ്വീകരിക്കുന്നുണ്ട് പൊളന്‍സ്‌കി.

 

ജീവനോടെ ഇരിക്കുന്നു എന്ന വിശ്വസിക്കാന്‍ നാം പ്രയാസപ്പെടുന്ന ഒരു മനുഷ്യന്റെ ഉള്ളില്‍ സംഗീതം മരിക്കാതിരിക്കുന്നു എന്നത് അത്ഭുതപ്പെടുത്തും.

എല്ലാ ഫാസിസ്റ്റ് രൂപങ്ങള്‍ക്കും, രക്തച്ചൊരിച്ചിലുകള്‍ക്കും ഉള്ള മറുപടിയാണ് സംഗീതം. എത്രയൊക്കെ നശിപ്പിക്കാന്‍ ശ്രമിച്ചാലും ഒരു മനുഷ്യനില്‍ നശിക്കാതെ അവശേഷിക്കുന്നതെന്തൊക്കെയോ ഉണ്ടെന്ന് നമുക്ക് തിരിച്ചറിവ് നല്‍കുന്നുമുണ്ട് പിയാനിസ്റ്റ്.

മരണം എന്നത് എല്ലാത്തിന്റെയും അവസാനമാണെന്ന് കരുതുന്ന, വെറുക്കപ്പെട്ട ചെയ്തികള്‍കൊണ്ട് അതിന് കളമൊരുക്കുന്നവരുടെ പ്രതിരോധങ്ങള്‍ക്ക്‌മേല്‍ കലാകാരന്മാര്‍ പ്രതീക്ഷ സ്വപ്‌നം കാണുന്നു.

കൊലയും കൂട്ടക്കുരുതിയും മാത്രം യാഥാര്‍ത്ഥ്യങ്ങളായിരുന്ന ബാല്യത്തില്‍ നിന്ന് ഒരു റൊമാന്‍ പൊളന്‍സ്‌കി ചലച്ചിത്രകാരനായെങ്കില്‍ സത്യം ഇതാണ്, കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല.

കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല
ചെ.

Features Image Courtesy : media.rvanews.com

 

മഞ്ഞ്

നവംബര്‍ പാതിയാകുന്നു. ഇന്ന് നവംബര്‍ 14. മഞ്ഞുകാലം വരുന്നുണ്ടെന്ന് ഇന്ന് പുലര്‍ച്ചെയാണ് എനിക്ക് തോന്നിയത്. ഇന്നലെവരെ രാവിലെകളും വിരസമായിരുന്നു. പക്ഷെ, ഇന്ന് രാവിലെ ആദ്യമായി മൂടല്‍മഞ്ഞ് റബ്ബര്‍ തോട്ടങ്ങളില്‍ വരവറിയിച്ചു.

കൊറ്റികള്‍ തെക്ക് ദിശയിലേക്ക് കൂട്ടമായി പറന്നു. വേലിപ്പടര്‍പ്പുകളില്‍ വയലറ്റ് പൂക്കള്‍ വിരിഞ്ഞു. ഇലകള്‍ക്ക് വയസ്സായെന്ന് ഓര്‍മ്മിപ്പിച്ച മഞ്ഞ ഇലകള്‍ വിരിഞ്ഞു. രാവിലെകളില്‍ കാറ്റിന് തണുപ്പും വന്നു. മഞ്ഞുകാലം വരുകയാണ്. മേഘങ്ങള്‍ പിടിവിട്ട് നിലത്ത് വീഴുന്ന കാലം.

അധികം വൈകാതെ ഡിസംബര്‍ എത്തും. രാത്രികളില്‍ സംഗീതം ഉണ്ടാകും. എവിടെയും ചുവപ്പ് പ്രകാശം നിറയും. ദൈവം ഉണ്ടെന്ന് തമാശക്ക് തോന്നിത്തുടങ്ങും. അപ്പോള്‍ വീണ്ടും വേനല്‍വരും. വീണ്ടും മഞ്ഞുകാലം നോല്‍ക്കാന്‍ തുടങ്ങണം.

കാത്തിരിപ്പ്

ഇടയ്‌ക്കെല്ലാം എനിക്ക് തോന്നും ജീവിതത്തിന്റെ, ദിവസങ്ങളുടെ ആത്യന്തികമായ രഹസ്യം കാത്തിരിപ്പ് ആണെന്ന്. ജനാലകള്‍ക്ക് പുറത്തേക്ക് ഒളിഞ്ഞും തെളിഞ്ഞും അയക്കുന്ന നോട്ടങ്ങള്‍ക്ക് എന്താണ് അര്‍ത്ഥം എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. ആരും വരില്ലെന്ന് ഉറപ്പുണ്ടായിട്ടും എന്തുകൊണ്ടാണ് നോട്ടങ്ങള്‍ പാളുന്നത്.

എല്ലാവരും ആരെയൊക്കെയോ, എന്തിനെയൊക്കെയോ കാത്തിരിക്കുകയാണ്. സന്തോഷിപ്പിക്കുന്ന, സങ്കടപ്പെടുത്തുന്ന, കാത്തിരിക്കുന്നതിനെ മാത്രം ബോധ്യപ്പെടുത്താവുന്ന വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചില കാത്തിരിപ്പുകള്‍.

‘നാനീ മക്ഫീ ആന്റ് ദി ബിഗ് ബാങ്ങ്’ എന്ന കൊച്ചു ഇംഗ്ലീഷ് സിനിമയില്‍ ഇത്തരം ഒരു കാത്തിരിപ്പുണ്ട്. സൈനികനായ ഭര്‍ത്താവിനെ കാത്തിരിക്കുന്ന ഭാര്യയും മൂന്ന് കുട്ടികളും. സ്വപ്‌നം പോലെ പ്രകൃതി ഒരുക്കിയ ഒരു ഇംഗ്ലീഷ് കണ്‍ട്രിയില്‍ ചോളത്തോട്ടത്തിനുള്ളില്‍ അവര്‍ അയാളെ കാത്തിരിക്കുകയാണ്.

യുദ്ധത്തിനിടയില്‍ അയാളെ കാണാതായെന്ന് അവരെ അറിയിക്കാന്‍ എത്തുന്ന ഒരു ടെലഗ്രാം ആണ് ആ സിനിമയിലെ ഏക വില്ലന്‍. സന്തോഷങ്ങളുടെ കൊച്ചിളവെയിലിനെ കാര്‍മേഘം കൊണ്ട് മൂടുന്ന ഒരേയൊരു രംഗവും അതാണ്. ഒരു കാത്തിരിപ്പ് കരിയുന്ന നിമിഷം.

Image Courtesy : www.joeutichi.com
Nanny McPhee Return / Universal Pictures – 2010

അതിനേക്കാള്‍ ഉദ്യേഗം നിറഞ്ഞ ഒരു കാത്തിരിപ്പുണ്ട് ലോകസാഹിത്യത്തില്‍. ഗാര്‍സിയ മാര്‍ക്വേസിന്റെ ‘കേണലിനാരും എഴുതുന്നില്ല’ എന്ന ലഘു നോവല്‍. 13 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിലാണ് കേണല്‍, അയാള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പെന്‍ഷനും കാത്ത്.

ദിവസങ്ങള്‍ കൊഴിയുമ്പോള്‍, ഋതുക്കള്‍ മാറുമ്പോള്‍ കേണല്‍ പ്രതീക്ഷ വെടിയുകയാണ്. പക്ഷെ അയാള്‍ കാത്തിരിക്കുന്നുണ്ട്. ഇന്നല്ലെങ്കില്‍ നാളെ പെന്‍ഷന്‍ വന്നേക്കാം. ഒരു ദശാബ്ദമത്രയും അയാളെ ജീവിപ്പിച്ചതും ഇതേ കാത്തിരിപ്പു തന്നെ, കാത്തിരിക്കാന്‍ അയാള്‍ക്ക് കാരണമുണ്ടായിരുന്നു എന്നര്‍ത്ഥം. കാത്തിരിപ്പുകള്‍ ദീര്‍ഘമാകുമ്പോള്‍ ഉള്ളിലെ തീക്കനലുകള്‍ ശക്തമാകുന്നുവെന്നാണ് മിക്കപ്പോഴും ആളുകള്‍ എഴുതിയിട്ടുള്ളത്.

മഴയില്‍, മഞ്ഞില്‍, ഇലകള്‍ മരിച്ച ശിശിരത്തില്‍, മരീചികകള്‍ മാത്രമുള്ള ഗ്രീഷ്മത്തില്‍, ദിവസങ്ങളുടെ ആവര്‍ത്തനത്തെ ഭേദിച്ച് കാത്തിരിക്കുന്നവര്‍ വരുമെന്നും അവരുടെ കൈകളില്‍ പഴയ ഭൂതകാലത്തിന്റെ ഇളംചൂടില്‍ ശരീരം ഒതുക്കി മനസ്സിലെ ശിശിരത്തെ അലിയിച്ചു കളയണമെന്നും ചിന്തിക്കാത്തവരുണ്ടോ. മറ്റെല്ലാത്തിനെയും പോലെ കാത്തിരിപ്പുകളെയും എനിക്ക് ഭയമാണ്, പക്ഷെ ഞാന്‍ കാത്തിരിക്കും…

വരുമെന്നു ചൊല്ലിപ്പിരിഞ്ഞുപോയില്ലാരും
അറിയാമതെന്നാലുമിന്നും
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളൊരാളാരോ വരുമെന്നു ഞാനെന്നും
വെറുതേ മോഹിക്കുമല്ലൊ
മധു മുട്ടം (മണിച്ചിത്രത്താഴ് 1993)