കേള്‍വിക്കാരന്‍

നമ്മുടെ ഏറ്റവും വെറുക്കപ്പെട്ട രഹസ്യങ്ങള്‍ ആരോടെങ്കിലും തുറന്നുപറയുന്നതില്‍ തെറ്റില്ല. പക്ഷെ ആരോടാണ് പറയുന്നത് എന്ന് ശ്രദ്ധിക്കണം. കാരണം എനിക്കതില്‍ ഭീകരമായ ഒരബദ്ധം പറ്റിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, നമ്മളൊക്കെ ദുര്‍ബലരാണെന്നും നമ്മളെക്കാള്‍ ശക്തി കേള്‍ക്കുന്നവര്‍ക്കുണ്ടെന്നും തോന്നിയ ഒരു സമയത്ത് അങ്ങനെയൊരു രഹസ്യം ഞാന്‍ ഒരു ടീച്ചറോട് പറഞ്ഞിരുന്നു.

മറ്റൊരു സമയത്ത്, തര്‍ക്കത്തിനിടക്ക് ജയിക്കാന്‍ വേണ്ടി അവര്‍ അത് എനിക്കെതിരെ ഉപയോഗിച്ചു. ഒരുപാട് ആളുകള്‍ക്ക് മുന്നില്‍ ഒറ്റവരിയില്‍ എന്റെ മൗനം പിടിച്ചു വാങ്ങി.

അവരെ കുറ്റം പറയുന്നത് എങ്ങനെ, എല്ലാരും മനുഷ്യരാണ്. ഇപ്പോഴും ടീച്ചറോട് സ്‌നേഹമുണ്ട്, ഈ ഒരു കാര്യത്തില്‍ ഇത്തിരി വെറുപ്പ് മാറ്റി നിര്‍ത്തിയാല്‍.

കാറ്റിനോട് നിങ്ങളുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയാല്‍
അത് മരങ്ങളോട് പറഞ്ഞതിന് കാറ്റിനെ
നിങ്ങളെങ്ങനെ കുറ്റപ്പെടുത്തും
ഖലീല്‍ ജിബ്രാന്‍

Advertisements