മാതൊരു പാകന്‍

തമിഴ് ലോകത്തെ യാഥാസ്തിക ഹിന്ദുത്വവാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് എഴുത്ത് തന്നെ വേണ്ടെന്ന് വച്ച സാഹിത്യകാരന്‍ പെരുമാള്‍ മുരുഗന്റെ ‘വിവാദ’ നോവല്‍ അര്‍ദ്ധനാരീശ്വരനില്‍ (മാതൊരു പാകന്‍) നിന്ന്.

എന്ത് ? ആരു കാരണമാണ് ഞാനിപ്പോള്‍ തലതാഴ്ത്തി നടക്കുന്നത്? നീ മാത്രമാണ് കുട്ടികളെക്കുറിച്ചു തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ശരി, പോയി ഒരു കൊച്ചിനെ ഉണ്ടാക്കൂ. പക്ഷെ നീ എങ്ങനെ ജീവിക്കണമെന്ന് നിനക്കറിയാമോ? പനയില്‍ കൂടുകെട്ടിയ കാക്കയപ്പോലെ നീ ജീവിക്കണം. അതു മുട്ടയിടാറാകുമ്പോള്‍ കൂടു കെട്ടും. അതിനു മുകളില്‍ ഇരുന്ന് അടയിരുന്നു വിരിയിക്കും. കുഞ്ഞുങ്ങള്‍ക്ക് ഇരപിടിച്ചു കൊടുക്കും, അവ പറക്കുംവരെ പരിപാലിക്കും. ഒരിക്കല്‍ അതു സംഭവിച്ചാല്‍ കുട്ടിക്കാക്കയും അതിന്റെ അമ്മയും തമ്മിലുള്ള ബന്ധമെന്താണ്? അവര്‍ അവരുടെ വഴിക്ക് പോകുന്നു. ‘നിനക്കു നിന്റെ ചിറകുകളായി, ഇനി ഇവിടന്ന് ഇറങ്ങിപ്പോയി,സ്വയം പരിപാലിക്കൂ.’ അങ്ങനെയാണ് ജീവിക്കേണ്ടത്. പകരം നമ്മള്‍ ജനിപ്പിച്ച് വളര്‍ത്തി, വിവാഹം കഴിപ്പിച്ച്, പൈസ കൂട്ടിവച്ചു കഷ്ടപ്പെടും. ഇങ്ങനെയാണോ ജീവിക്കണ്ടത്? ‘നമ്മള്‍ കാക്കയെയും കുയിലിനെയും പോലെയായിരുന്നെങ്കില്‍ എനിക്കും കുട്ടികളുണ്ടാകുന്നതിനോട് വിരോധമില്ല.’

അര്‍ദ്ധനാരീശ്വരന്‍, പെരുമാള്‍ മുരുകന്‍

Advertisements