ഹെമിംഗ്‌വേയും കടലും

മുഖവുരയില്ലാതെയാണ് ഹെമിങ്‌വേ കടന്നു വന്നത്, ഏണസ്റ്റ് ഹെമിങ്‌വേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എം.ടി വാസുദേവന്‍ നായരുടെ ഒരു പുസ്തകത്തിന്റെ ചട്ടയില്‍ കണ്ടതാണ് പിന്നീട് ഒരറിവുമുണ്ടായിരുന്നില്ല. ഒരടിക്കുറിപ്പ് പോലെ ഹെമിങ്‌വേ വന്നു.

ഓഫീസിലെ സ്റ്റൈല്‍ ബുക്കാണ് അതിന് കാരണം. ഹെമിങ്‌വേ ആണ് ഞങ്ങളുടെ ശൈലി. ഹെമിംഗ്‌വേ അല്ല. പക്ഷെ എനിക്കിഷ്ടം ‘ഗ’ ഉള്ള ഹെമിംഗ്‌വേ തന്നെ. കാരണം തിമിംഗലത്തിനും ഒരു ‘ഗ’ ഉണ്ട്. അതിന്റെ വലിപ്പം മുഴുവന്‍ പ്രതിഫലിക്കുന്നത് ‘ഗ’ യിലാണ്.

കിഴവനും കടലും എഴുതിയ, ജീവിത കാലമത്രയും ഒഴിവുസമയങ്ങളില്‍ സാന്റിയാഗോ ആയി പരകായപ്രവേശം ചെയ്ത ഹെമിങ്‌വേക്ക് ചേര്‍ന്നത് ഹെമിംഗ്‌വേ തന്നെ. തിമിംഗല മുഴുപ്പിലുള്ള ഹെമിംഗ്‌വേ.

ഫസ്റ്റ്‌ഫോര്‍ട്ടി സ്‌റ്റോറീസ് എന്ന പേരില്‍ പ്രശസ്തമായ കഥാസമാഹാരം അദ്ദേഹം എഴുതിയിട്ടുണ്ട്. കിഴവനും കടലിനും മുന്‍പേ ഞാന്‍ വായിച്ചത് അതാണ്. ഒരു കഥപോലും എനിക്ക് പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല. തുറിച്ചുനോക്കുന്ന ദിവസങ്ങളും വഴങ്ങാത്ത കടുപ്പപ്പെട്ട ഇംഗ്ലീഷും എന്നെക്കൊണ്ട് അടിയറവു പറയിപ്പിച്ചു. വലിയൊരു മാര്‍ലിന്‍ മത്സ്യത്തെപോലെ കഥകള്‍ തെന്നിമാറി.

” There is nothing to writing.

All you do is sit down at a typewriter and bleed.

ഒരിക്കല്‍ നമ്മുടെ ഫോര്‍ട്ട്‌കൊച്ചിയിലെ സീഗള്‍ ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ കയറി. ചെമ്മീന്‍ ബിരിയാണി വരാന്‍ ഞങ്ങള്‍ കാത്തിരുന്നു. പുറം കടലിലെ കപ്പലുകള്‍, മീന്‍പിടിക്കാന്‍ പോകുന്ന ബോട്ടുകള്‍, കടല്‍ക്കാക്കകള്‍, തീരത്തേക്ക് വീശുന്ന കാറ്റ്, പൗരാണിക സീഗള്‍ ഹോട്ടലിലെ ചുവരുകളില്‍ നിറഞ്ഞ കടല്‍ക്കൊള്ളക്കാരുടെയും വിന്റേജ് കപ്പലുകളുടേയും ചിത്രങ്ങള്‍, ഹൈനെകെന്‍ ബിയര്‍ കുപ്പികള്‍ എന്നിങ്ങനെ കടല്‍ ഉള്ളിലേക്ക് അടിച്ചു വന്നു.

തൊട്ടരുകിലെ സീറ്റിലേക്ക് നോക്കിയപ്പോള്‍. ഒരാളെ കണ്ടു. ചുവന്ന വട്ടമുഖം. പതിഞ്ഞമൂക്ക്, സ്വര്‍ണ്ണവര്‍ണ്ണം ചേര്‍ന്ന വെളുത്തതാടി, മേശയ്ക്ക് മുകളില്‍ വിശ്രമിക്കുന്ന രോമത്തൊപ്പി. അയാള്‍ക്ക് മുന്‍പില്‍ വലിയൊരു സ്ഫടിക ഗ്ലാസ്സില്‍ ബിയര്‍ പതഞ്ഞുകൊണ്ടിരുന്നു. ഞാന്‍ അയാളെ ചൂണ്ടി സുഹൃത്തുക്കളോട് പറഞ്ഞു.

‘അയാള്‍ ഏണസ്റ്റ് ഹെമിങ്‌വേയെപ്പോലിരിക്കുന്നു.’

‘ആരാണ് ഏണസ്റ്റ് ഹെമിങ്‌വേ..?’ എല്ലാവരും ചോദിച്ചു.

‘മുഖവുര വേണ്ടാത്തൊരാള്‍’  ഞാന്‍ മനസ്സില്‍ പറഞ്ഞു.

കൈയ്യിലെ സിഗരറ്റ് കെടുത്താതെ കടല്‍ കാക്കകളെ നോക്കിയിരിക്കുകയായിരുന്നു അപ്പോഴും ഹെമിംഗ്‌വേ; അല്ല അയാള്‍.

എന്നിലേക്കുള്ള വാതിലുകള്‍ എല്ലാം അടച്ച്
മഞ്ഞ് കാലം നോറ്റിരിക്കുകയാണ് ഞാന്‍

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s