ലോകം; കറുത്തത് /വെളുത്തത്

This is an unfinished post. As you all know, behavior of Passengers in Kerala has less to do with Racism but prejudice. Read in a global context. 

കറുത്ത മനുഷ്യന്‍ ബസ്സിന്റെ മധ്യഭാഗത്തുള്ള സീറ്റില്‍ ഇടം പിടിച്ചു. ബസ്സ് സ്റ്റേഷന്‍ വിടുന്നതേയുള്ളു. ഏതാനും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. പതിനഞ്ച് മിനുട്ടില്‍ ബസ്സ് സൗത്ത് ജംഗ്ഷനില്‍ എത്തി. ജനം ആര്‍ത്തലച്ച് വന്നു. സീറ്റ് കിട്ടാനുള്ള വെപ്രാളം, കൂട്ടപ്പൊരിച്ചില്‍. കറുത്ത മനുഷ്യന്റെ ഇരുന്ന സീറ്റിനു മുന്നിലേക്ക് ‘സ്ത്രീകള്‍ മാത്രം’ എന്ന നിഷ്‌കര്‍ഷയുണ്ടായിരുന്നു. വെളുത്ത സ്ത്രീ വന്നു. കറുത്ത മനുഷ്യന്റെ സീറ്റിനരികില്‍ നിന്നു. കറുത്ത മനുഷ്യന്‍ ഒന്നു വിഷമിച്ചു. എന്നാലും അയാള്‍ എഴുന്നേറ്റില്ല. ജനറല്‍ സീറ്റാണ്. വെളുത്ത സ്ത്രീയും ഒന്ന് നോക്കി. കുലീന, 40 ജോഡി കണ്ണുകള്‍ വീക്ഷിക്കുന്നു. അവര്‍ കറുത്ത മനുഷ്യന്റെ ഒപ്പം ഇരുന്നില്ല. പവിത്രത, അന്യപുരുഷന്‍, കറുത്ത പുരുഷന്‍, കരിപിടിച്ച ചിന്തകള്‍… തിരക്ക് ഏറി വന്നു. വൈറ്റില അടുത്തു. സ്റ്റാന്‍ഡില്‍ നിന്ന് ഒരു ജനാവലി തന്നെ ബസ്സിലേക്ക് ഇരമ്പിക്കയറി. മറ്റൊരു വെളുത്ത സ്ത്രീ കയറി വന്നു. അവര്‍ കറുത്ത മനുഷ്യനൊപ്പം ഇരുന്നു. ബസ്സ്, ആകാശത്ത് ഇടക്ക് പൊട്ടിച്ചിതറുന്ന മഴ മേഘങ്ങളെ വകവെയ്ക്കാതെ ഉരുണ്ടു നീങ്ങി. തൃപ്പൂണിത്തുറ എത്തി. കുരിശേന്തിയ കര്‍ത്താവിനെപ്പോലെ സ്‌കൂള്‍ ബാഗുകളുമായി കുട്ടികള്‍ കയറി. സഹനം. എല്ലാവര്‍ക്കും. നിലക്കാത്ത പീഡനം. കുട്ടികളുടെ അലര്‍ച്ച, ചിരി, കരിങ്കല്ലുപോലുള്ള ബാഗുകള്‍. മുളന്തുരുത്തി എത്തി. വീണ്ടും ജനം, തുടരുന്ന പീഡനം. വെളുത്ത-സീറ്റ് വേണ്ടാത്ത-സ്ത്രീക്ക് രണ്ട് സ്റ്റോപ്പ് കഴിഞ്ഞാല്‍ ഇറങ്ങാം. കറുത്ത മനുഷ്യന്റെ ഒപ്പമിരുന്ന സ്ത്രീ എഴുന്നേറ്റു. അവരുടെ സ്റ്റോപ്പ് എത്തി. വെളുത്ത സ്ത്രീ, കുലീന, 40 ജോഡി കണ്ണുകളെ ഭയപ്പെട്ടവള്‍, പീഡനത്തിന്റെ കാഠിന്യത്തില്‍ മോഹാലസ്യപ്പെട്ട് സീറ്റിലേക്ക് വീണു. കറുത്ത മനുഷ്യന്‍ അനങ്ങിയില്ല. അയാള്‍ അങ്ങനെ തന്നെ തുടര്‍ന്നു. അയാള്‍ ചിരിച്ചില്ല. അങ്ങനെതന്നെ ഇരുന്നു. രണ്ട് സ്‌റ്റോപ്പുകള്‍ കഴിഞ്ഞ വെളുത്ത സ്ത്രീ ഇറങ്ങിപ്പോയി. കറുത്ത മനുഷ്യന്‍ അനങ്ങിയില്ല, ചിരിച്ചില്ല, ഒന്നും പിറുപിറുത്തില്ല. ബസ്സ് ഉരുണ്ടു. മഴ മനുഷ്യരെ നനച്ചു.

ഈ പോസ്റ്റിന് ചിത്രം വരച്ചത് ഷമീര്‍.യു.ആര്‍

Racism is taught in our society. It is not automatic. It is learned behavior toward persons with dissimilar physical characteristics.                                                      – Alex Haley

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s