ഓര്‍മ്മകളില്‍ ആ ഗിറ്റാറിരമ്പം

ഇന്ന് ഒരു സമാധിയുടെ വാര്‍ഷികമാണ്. ലോകത്തിന് ഇത്തിരി സംഗീതവും
ഒത്തിരി ഉന്മാദവും തന്ന് കെര്‍ട്ട് കൊബൈന്‍ എന്ന പ്രതിഭ കടന്നുപോയിട്ട് ഇരുപത് വര്‍ഷങ്ങളാകുന്നു. അമേരിക്കന്‍ സംഗീതത്തില്‍ ബീറ്റില്‍സും, ജോണ്‍ ലെനനും കഴിഞ്ഞ് ചികഞ്ഞ് പോകുന്നവര്‍ക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു കെര്‍ട്ട്. ആള്‍ട്ടെര്‍നെറ്റിവ് റോക്ക് സംഗീതത്തില്‍ തുടങ്ങി, 90കളിലെ മാറ്റത്തിന്റെ തലമുറക്ക് ഉന്മാദത്തിന്റെ സംഗീതമായാണ് കെര്‍ട്ടിന്റെ നിര്‍വ്വാണ, ഗ്രഞ്ച് സംഗീതവുമായി വന്നത്. വിഷാദത്തിന്റെ ഛായയില്‍, പാട്ടിന്നവസാനം തകര്‍ക്കാന്‍ വിധിക്കപ്പെട്ട ഗീറ്റാര്‍ മീട്ടി കെര്‍ട്ടിന്റെ ശബ്ദം മുഴങ്ങുന്നത് കേള്‍ക്കാന്‍ ഒരു തലമുറ തന്നെ കാത്തു നിന്നു. ആകാശം നഷ്ടപ്പെട്ടവര്‍ക്കും, ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ക്ക് മുന്‍പില്‍ അര്‍ത്ഥമില്ലായ്മയായി നിന്നവര്‍ക്കും ആത്മാവിലേക്കുള്ള അലയടിയായിരുന്നു നിര്‍വ്വാണ. സംഗീതം കൊണ്ട് സ്വയം ശിക്ഷിച്ച്, ലോകത്തിനായി കരുതിവെച്ച ചോദ്യങ്ങളെല്ലാം ഗാനങ്ങളാക്കി മാറ്റി, ‘നെവര്‍മൈന്‍ഡ്’ എന്ന് ലോകത്തെ ഉദ്‌ബോധിപ്പിച്ച കെര്‍ട്ട് ഒരു ഉന്മാദ രാവില്‍ സ്വയം വെടിവെച്ച് അവസാനിപ്പിക്കുകയായിരുന്നു ജീവിതം എന്ന ഭിക്ഷ. എല്ലാ പ്രതിഭാധനന്മാരായ ഉന്മാദികള്‍ക്കും സംഭവിക്കുന്നത് തന്നെ, വെറും 27-ാം വയസ്സില്‍ പ്രശസ്തിയുടെ ഏറ്റവും ഉയരത്തില്‍, ഇനിയൊന്നും പാടി സംഗീത ലോകത്ത് ഒന്നു തേടിപ്പിടിക്കേണ്ടതില്ലാത്ത കാലത്ത് ബെവര്‍ലിഹില്‍സിലെ ആഡംബര മുറിയില്‍ ഏതാനും വെടിയുണ്ടകളെ ചുംബിച്ച് ഉറങ്ങാനായിരുന്നു കെര്‍ട്ടിന്റെ തീരുമാനം. ‘ഐ സ്വയര്‍..ഐ ഡോണ്ട് ഹാവ് എ ഗണ്‍’ (ഞാന്‍ ആണയിടുന്നു.. എന്റെ കൈയ്യില്‍ തോക്കില്ല) എന്ന് പലതവണ പാടിയിട്ടുണ്ട് കെര്‍ട്ട്. പാടിയതെല്ലാം നുണയായിരുന്നെന്നും, പാടാതെ പറഞ്ഞതാണ് സത്യങ്ങള്‍ എന്നുമാണോ കെര്‍ട്ടിന്റെ മരണം എന്നറിഞ്ഞുകൂടാ. ഉന്നതങ്ങളില്‍ നിന്ന് കണ്ടപ്പോള്‍ അത്രയും പൊള്ളയായിരുന്നോ ജീവിതം എന്ന് തോന്നിയതു കൊണ്ടാണോ; നീട്ടിപ്പരത്തിയെഴുതിയ ഒരു കത്ത് അവശേഷിപ്പിച്ച് കെര്‍ട്ട് മരിച്ചതെന്നും അറിഞ്ഞുകൂടാ. എല്ലാ നാട്ട്യങ്ങളെയും അയാള്‍ വെറുത്തിരുന്നു, ജീവിതമെന്ന നാട്ട്യത്തെ പ്രത്യേകിച്ചും.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s