മരിച്ചവര്‍ മഴ കൊള്ളുന്നു

ഇവിടെ മഴ പെയ്യുന്നുണ്ട്. സര്‍വ്വതിനെയും നനച്ചുകളയാന്‍ പോന്ന ഒരു മഴ.

ഓഫീസിന്റെ മുന്‍വാതില്‍ ഞങ്ങള്‍ തുറന്നിടാറെയില്ല. മഴക്ക് ശക്തി കൂടിയപ്പോള്‍, പകല്‍ രാത്രി പോലെ തോന്നിച്ചപ്പോള്‍ ഞങ്ങള്‍ വാതില്‍ തുറന്നിട്ടു. മഴ പാട്ടും പാടി അകത്തേക്ക് കയറിവന്നു. ഞാന്‍ കാത്തിരിക്കുകയായിരുന്നു മഴ അലര്‍ച്ചയോടെ വരുന്നത് കേള്‍ക്കാന്‍.

പക്ഷെ എനിക്കിന്ന് നിരാശയാണ്. എത്ര പെയ്തിട്ടും മഴആപഴയ മഴയാകുന്നില്ല. ഞാന്‍ ആസ്വദിച്ചിരുന്ന ആ മഴ എവിടെപ്പോയി. മഴയല്ല ഞാനാണ് മാറിയതെന്ന് എന്നോട് മഴ പറയുന്നുണ്ട്.

വളരെ മുന്‍പ്, പനിക്കോള് കാരണം സ്‌കൂളില്‍ നിന്ന് അവധിയെടുത്ത ഒരു മഴക്കാലത്ത് ജനാലയിലൂടെ ഞാന്‍ മഴ കണ്ടിട്ടുണ്ട്. ഒരുപാട് കാലം കഴിഞ്ഞ് പ്രതീക്ഷകളെല്ലാം മരിച്ച ഒരു പകലില്‍ ചാനല്‍ സ്റ്റുഡിയോവിന്റെ വരാന്തയില്‍ നിന്നും ഞാന്‍ മഴ കണ്ടിട്ടുണ്ട്.

എവിടെ ഇരുന്ന് മഴ കാണുന്നതാണ് ഏറ്റവുമിഷ്ടമെന്ന ചോദ്യത്തോട്; ‘എന്റെ സുഹൃത്തിന്റെ / പ്രണയത്തിന്റെ തോളില്‍ ചാരിയിരുന്ന് എന്ന് പറയനാണ് എനിക്കിഷ്ടം’.

ഏറ്റവും വേദനിക്കുമ്പോള്‍, ഏറ്റവും സന്തോഷിക്കുമ്പോള്‍ ആണ് ഞാന്‍ മഴ ആസ്വദിച്ചിട്ടുള്ളത്. ഇപ്പോള്‍ ഇവിടെ, ഓഫീസില്‍, ഈ കൊച്ചു കോണ്‍ക്രീറ്റ് കെട്ടിടത്തിനുള്ളില്‍ ഒരു വികാരവുമില്ലാതെ ഞാന്‍ മഴ കാണുകയാണ്.

‘ഞാന്‍ ഒരുപാട് മാറിപ്പോയി’ എന്ന് മഴ എന്നോട് പറയുന്നുണ്ട്.

‘ഇല്ല നീ നുണ പറയുന്നു’ എന്ന് മഴയോട് ഞാനും പറയുന്നുണ്ട്.

Advertisements

ലോകം; കറുത്തത് /വെളുത്തത്

This is an unfinished post. As you all know, behavior of Passengers in Kerala has less to do with Racism but prejudice. Read in a global context. 

കറുത്ത മനുഷ്യന്‍ ബസ്സിന്റെ മധ്യഭാഗത്തുള്ള സീറ്റില്‍ ഇടം പിടിച്ചു. ബസ്സ് സ്റ്റേഷന്‍ വിടുന്നതേയുള്ളു. ഏതാനും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. പതിനഞ്ച് മിനുട്ടില്‍ ബസ്സ് സൗത്ത് ജംഗ്ഷനില്‍ എത്തി. ജനം ആര്‍ത്തലച്ച് വന്നു. സീറ്റ് കിട്ടാനുള്ള വെപ്രാളം, കൂട്ടപ്പൊരിച്ചില്‍. കറുത്ത മനുഷ്യന്റെ ഇരുന്ന സീറ്റിനു മുന്നിലേക്ക് ‘സ്ത്രീകള്‍ മാത്രം’ എന്ന നിഷ്‌കര്‍ഷയുണ്ടായിരുന്നു. വെളുത്ത സ്ത്രീ വന്നു. കറുത്ത മനുഷ്യന്റെ സീറ്റിനരികില്‍ നിന്നു. കറുത്ത മനുഷ്യന്‍ ഒന്നു വിഷമിച്ചു. എന്നാലും അയാള്‍ എഴുന്നേറ്റില്ല. ജനറല്‍ സീറ്റാണ്. വെളുത്ത സ്ത്രീയും ഒന്ന് നോക്കി. കുലീന, 40 ജോഡി കണ്ണുകള്‍ വീക്ഷിക്കുന്നു. അവര്‍ കറുത്ത മനുഷ്യന്റെ ഒപ്പം ഇരുന്നില്ല. പവിത്രത, അന്യപുരുഷന്‍, കറുത്ത പുരുഷന്‍, കരിപിടിച്ച ചിന്തകള്‍… തിരക്ക് ഏറി വന്നു. വൈറ്റില അടുത്തു. സ്റ്റാന്‍ഡില്‍ നിന്ന് ഒരു ജനാവലി തന്നെ ബസ്സിലേക്ക് ഇരമ്പിക്കയറി. മറ്റൊരു വെളുത്ത സ്ത്രീ കയറി വന്നു. അവര്‍ കറുത്ത മനുഷ്യനൊപ്പം ഇരുന്നു. ബസ്സ്, ആകാശത്ത് ഇടക്ക് പൊട്ടിച്ചിതറുന്ന മഴ മേഘങ്ങളെ വകവെയ്ക്കാതെ ഉരുണ്ടു നീങ്ങി. തൃപ്പൂണിത്തുറ എത്തി. കുരിശേന്തിയ കര്‍ത്താവിനെപ്പോലെ സ്‌കൂള്‍ ബാഗുകളുമായി കുട്ടികള്‍ കയറി. സഹനം. എല്ലാവര്‍ക്കും. നിലക്കാത്ത പീഡനം. കുട്ടികളുടെ അലര്‍ച്ച, ചിരി, കരിങ്കല്ലുപോലുള്ള ബാഗുകള്‍. മുളന്തുരുത്തി എത്തി. വീണ്ടും ജനം, തുടരുന്ന പീഡനം. വെളുത്ത-സീറ്റ് വേണ്ടാത്ത-സ്ത്രീക്ക് രണ്ട് സ്റ്റോപ്പ് കഴിഞ്ഞാല്‍ ഇറങ്ങാം. കറുത്ത മനുഷ്യന്റെ ഒപ്പമിരുന്ന സ്ത്രീ എഴുന്നേറ്റു. അവരുടെ സ്റ്റോപ്പ് എത്തി. വെളുത്ത സ്ത്രീ, കുലീന, 40 ജോഡി കണ്ണുകളെ ഭയപ്പെട്ടവള്‍, പീഡനത്തിന്റെ കാഠിന്യത്തില്‍ മോഹാലസ്യപ്പെട്ട് സീറ്റിലേക്ക് വീണു. കറുത്ത മനുഷ്യന്‍ അനങ്ങിയില്ല. അയാള്‍ അങ്ങനെ തന്നെ തുടര്‍ന്നു. അയാള്‍ ചിരിച്ചില്ല. അങ്ങനെതന്നെ ഇരുന്നു. രണ്ട് സ്‌റ്റോപ്പുകള്‍ കഴിഞ്ഞ വെളുത്ത സ്ത്രീ ഇറങ്ങിപ്പോയി. കറുത്ത മനുഷ്യന്‍ അനങ്ങിയില്ല, ചിരിച്ചില്ല, ഒന്നും പിറുപിറുത്തില്ല. ബസ്സ് ഉരുണ്ടു. മഴ മനുഷ്യരെ നനച്ചു.

ഈ പോസ്റ്റിന് ചിത്രം വരച്ചത് ഷമീര്‍.യു.ആര്‍

Racism is taught in our society. It is not automatic. It is learned behavior toward persons with dissimilar physical characteristics.                                                      – Alex Haley

ഓര്‍മ്മകളില്‍ ആ ഗിറ്റാറിരമ്പം

ഇന്ന് ഒരു സമാധിയുടെ വാര്‍ഷികമാണ്. ലോകത്തിന് ഇത്തിരി സംഗീതവും
ഒത്തിരി ഉന്മാദവും തന്ന് കെര്‍ട്ട് കൊബൈന്‍ എന്ന പ്രതിഭ കടന്നുപോയിട്ട് ഇരുപത് വര്‍ഷങ്ങളാകുന്നു. അമേരിക്കന്‍ സംഗീതത്തില്‍ ബീറ്റില്‍സും, ജോണ്‍ ലെനനും കഴിഞ്ഞ് ചികഞ്ഞ് പോകുന്നവര്‍ക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു കെര്‍ട്ട്. ആള്‍ട്ടെര്‍നെറ്റിവ് റോക്ക് സംഗീതത്തില്‍ തുടങ്ങി, 90കളിലെ മാറ്റത്തിന്റെ തലമുറക്ക് ഉന്മാദത്തിന്റെ സംഗീതമായാണ് കെര്‍ട്ടിന്റെ നിര്‍വ്വാണ, ഗ്രഞ്ച് സംഗീതവുമായി വന്നത്. വിഷാദത്തിന്റെ ഛായയില്‍, പാട്ടിന്നവസാനം തകര്‍ക്കാന്‍ വിധിക്കപ്പെട്ട ഗീറ്റാര്‍ മീട്ടി കെര്‍ട്ടിന്റെ ശബ്ദം മുഴങ്ങുന്നത് കേള്‍ക്കാന്‍ ഒരു തലമുറ തന്നെ കാത്തു നിന്നു. ആകാശം നഷ്ടപ്പെട്ടവര്‍ക്കും, ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ക്ക് മുന്‍പില്‍ അര്‍ത്ഥമില്ലായ്മയായി നിന്നവര്‍ക്കും ആത്മാവിലേക്കുള്ള അലയടിയായിരുന്നു നിര്‍വ്വാണ. സംഗീതം കൊണ്ട് സ്വയം ശിക്ഷിച്ച്, ലോകത്തിനായി കരുതിവെച്ച ചോദ്യങ്ങളെല്ലാം ഗാനങ്ങളാക്കി മാറ്റി, ‘നെവര്‍മൈന്‍ഡ്’ എന്ന് ലോകത്തെ ഉദ്‌ബോധിപ്പിച്ച കെര്‍ട്ട് ഒരു ഉന്മാദ രാവില്‍ സ്വയം വെടിവെച്ച് അവസാനിപ്പിക്കുകയായിരുന്നു ജീവിതം എന്ന ഭിക്ഷ. എല്ലാ പ്രതിഭാധനന്മാരായ ഉന്മാദികള്‍ക്കും സംഭവിക്കുന്നത് തന്നെ, വെറും 27-ാം വയസ്സില്‍ പ്രശസ്തിയുടെ ഏറ്റവും ഉയരത്തില്‍, ഇനിയൊന്നും പാടി സംഗീത ലോകത്ത് ഒന്നു തേടിപ്പിടിക്കേണ്ടതില്ലാത്ത കാലത്ത് ബെവര്‍ലിഹില്‍സിലെ ആഡംബര മുറിയില്‍ ഏതാനും വെടിയുണ്ടകളെ ചുംബിച്ച് ഉറങ്ങാനായിരുന്നു കെര്‍ട്ടിന്റെ തീരുമാനം. ‘ഐ സ്വയര്‍..ഐ ഡോണ്ട് ഹാവ് എ ഗണ്‍’ (ഞാന്‍ ആണയിടുന്നു.. എന്റെ കൈയ്യില്‍ തോക്കില്ല) എന്ന് പലതവണ പാടിയിട്ടുണ്ട് കെര്‍ട്ട്. പാടിയതെല്ലാം നുണയായിരുന്നെന്നും, പാടാതെ പറഞ്ഞതാണ് സത്യങ്ങള്‍ എന്നുമാണോ കെര്‍ട്ടിന്റെ മരണം എന്നറിഞ്ഞുകൂടാ. ഉന്നതങ്ങളില്‍ നിന്ന് കണ്ടപ്പോള്‍ അത്രയും പൊള്ളയായിരുന്നോ ജീവിതം എന്ന് തോന്നിയതു കൊണ്ടാണോ; നീട്ടിപ്പരത്തിയെഴുതിയ ഒരു കത്ത് അവശേഷിപ്പിച്ച് കെര്‍ട്ട് മരിച്ചതെന്നും അറിഞ്ഞുകൂടാ. എല്ലാ നാട്ട്യങ്ങളെയും അയാള്‍ വെറുത്തിരുന്നു, ജീവിതമെന്ന നാട്ട്യത്തെ പ്രത്യേകിച്ചും.

In Conversation : Frank Souler

I think we have talked a lot about this. We end up on a point where we all agree, I’mean both of us. You promised to do this no matter what happens. You first said, you were afraid to go because you feared the worst their. Then you have said you are willing to go because you want to break free. I said, your choice. I said, what you think fit. You convinced me that you go at will. You are ready to take it up without any complaints. It was not the heart of the matter. Like you do to all other culprits you call friends, you tried to sell a portion of your lies to me. Neither you want to go their nor you accept you are broken. Here is the point. Never lie to you, never fall pray to the beast in you. You have sold the world in which you belong, by which your soul. Yet you smile to pretend you are Okay, You are doing good.

________________________________________________________

When the Company chose me for a mission, (I was a natural choice of circumstances) the question that haunts me was an answer! whether should I go for an affirmative YES or do I say a DOUBTFUL-YES. Because deep inside me thoughts alarmed; Is this mission an appreciation or depreciation.? 

ആത്മഹത്യ

കെട്ടുപോകാന്‍ തയ്യാറെടുക്കുന്ന
ഒരു അഗ്നി നാളമാണ് ഞാന്‍
ചുറ്റും കൈകള്‍ കൊണ്ട് മറച്ച്
എത്രനാള്‍ നിങ്ങളെന്നെ കാക്കും.
തണുത്ത കാറ്റിന്റെ മര്‍മ്മരങ്ങള്‍
ചിറകടിച്ച് വരുന്നുണ്ടെന്ന്,
ആരും പറയാതെ തന്നെ
എനിക്ക് അറിയാമല്ലോ.