സുനൈനക്ക് വേണ്ടി സംസാരിക്കുമ്പോള്‍

സുനൈന. എനിക്ക് ആകെ ഒരു സുനൈനയെ മാത്രമേ അറിയൂ. എന്നാല്‍ അവളുടെ പേര് സുനൈന എന്നല്ല. അത് പറയാന്‍ നിര്‍വ്വാഹമില്ല. എന്നെ അറിയുന്ന പലരും കണ്ടു പിടിച്ചു കളയും, അവള്‍ ആരാണെന്ന്.

നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം ഞാന്‍ സുനൈനയെ ഓര്‍ത്തു. ഇടക്കൊക്കെ പാറി അകന്നുപോകുകയും, അവള്‍ ശ്രദ്ധയോടെ തലമുടിക്ക മുകളില്‍ ചേര്‍ത്ത് വെയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ‘തട്ട’ത്തെക്കുറിച്ച് ഓര്‍ത്തു. എനിക്ക് ഒരു പ്രണയവുമില്ലായിരുന്നു അവളോട്. എനിക്ക് അവളെയും, അവള്‍ക്ക് എന്നെയും അറിയാം എന്നു മാത്രം.

ഓത്തു പള്ളിയില്‍ വച്ച് , “എങ്ങനെയാണ് കുട്ടികള്‍ ഉണ്ടാകുന്നത്”  എന്ന് ചോദിച്ച് അവള്‍ ഉസ്താദിനെ ഉത്തരംമുട്ടിച്ചിട്ടുണ്ടെന്ന് പലരും പറഞ്ഞ് എനിക്കറിയാം. അതായിരുന്നു അവള്‍. സെന്‍സര്‍ഷിപ്പുകളെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും, അതെല്ലാം തൂത്തെറിയാന്‍ തക്ക വീര്യം രക്തത്തില്‍ സൂക്ഷിച്ചിരുന്നു അവള്‍.

വാപ്പ തികഞ്ഞ കമ്മ്യൂണിസ്റ്റ് അനുഭാവിയാണെന്ന് ഇടക്ക് ഒരിക്കല്‍ അവള്‍ ഓര്‍മ്മിപ്പിച്ചു, അതിനേക്കാള്‍ ആഴത്തില്‍ അയാള്‍ക്ക് മയിലാഞ്ചി താടിയുണ്ടായിരുന്നെന്നും. തട്ടം തലയില്‍ നിന്ന മാറല്ലേ..എന്ന് ഉമ്മ ഇടക്ക് ഉപദേശിക്കുമെന്ന് അവള്‍ പറഞ്ഞപ്പോള്‍, ഞാന്‍ തിത്തുബിയുമ്മയെ ഓര്‍ത്തുപോയി.

അവളുടെ വീടിന്റെ അവസാന വളവ് വരെ ഞങ്ങള്‍ ഒരുമിച്ച് സംസാരിച്ച് നടക്കുകയും, ഏതാനും വാര അകലെവച്ച്, തൈലപ്പുല്ലുകളുടെ തല കാണുമ്പോള്‍ എന്നെ അറിയുകയേ ഇല്ല എന്ന മട്ടില്‍ അവള്‍ നടന്നുപോകുന്നതും എന്റെ ഓര്‍മ്മയില്‍ വന്നു. കണ്ണുകള്‍ കള്ളം പറഞ്ഞില്ലായിരുന്നെങ്കില്‍, യാ റഹ്മാന്‍…!!

Advertisements
Standard

കണ്‍ഫെഷന്‍സ്‌

ന്താണ് ഇന്നത്തെ ദിവസത്തിന്റെ നീക്കിയിരുപ്പ്. ആത്മാര്‍ത്ഥമാകാത്ത ഒരു വാര്‍ത്ത. പിഴച്ച് പോയ വാക്കുകള്‍. വാര്‍ത്തയെഴുതുന്നത് എത്രയെളുപ്പമെന്ന് കരുതുന്നോ അത്ര സങ്കീര്‍ണ്ണമാണ്. എന്താണ് എനിക്ക് സംഭവിക്കുന്നതെന്നും, ഞാന്‍ എന്തിലൂടെയാണ് കടന്ന് പോകുന്നതെന്നും അറിഞ്ഞുകൂടാ. നുണകള്‍, അഭിനയങ്ങള്‍, തുടര്‍ച്ചയില്ലാത്ത പലതും അങ്ങനെതന്നെ വേദനിപ്പിക്കുകയാണ്. എല്ലാത്തില്‍ നിന്നും എന്നെ വേര്‍പെടുത്തിയെടുക്കുക, എല്ലാവരില്‍ നിന്നും എന്നെ പറിച്ച് മാറ്റുക. എനിക്ക് കഴിയുമെങ്കില്‍ ഒരവസരം തരിക, ഞാന്‍ എന്നതിലെ എല്ലാത്തിനെയും മായ്ച്ചു കളഞ്ഞ്. എനിക്ക് ആരോടും ഒന്നിനും വയ്യ. കാലങ്ങളായില്ലേ എനിക്ക് എന്നെ നഷ്ടപ്പെട്ടിട്ട്…

28 Mar 2015ന് വൈറ്റില മൊബിലിറ്റി ഹബ്ബില്‍, 10.38pm

Standard

Alter-Ego: In conversation

FRANK SOULER is my alter-ego. He never responds to please anyone- Quite opposite to me at times. My questions to him never stops, nor them fade away. Our conversations are never private anymore. It took me a long time to convince him that it’s okay to speak up…

Frank, What about their allegation of you being a racist, They say  you like white people more.?

I think I appreciate beauty.

Beauty means white?

No..No.. Let me complete, Whatever be the subject I seek beauty. If it’s beautiful It attract me. But the point they making is paint, I mean the exterior(points to his skin-color). I’m not fond of that game. People are beautiful by the way they talk, think, love, sing, dance, cry, kiss…

In each person I look for the beauty, whether they talk beautifully, think beautifully, write beautifully… and imagine, some one fails in everything- in fact chances are very less, but, If some one fails to be beautiful in everything but feels beautiful by the paint, exterior; why not I appreciate it. That I don’t mean only white exterior is beautiful, white is a pretty color, but not the prettiest of all. Being beautiful is a choice. What I mean is It’s okay you be white-black-brown-or blue. I won’t hate you for being black-or-white, yet I appreciate you for being whatever color you are.

I want to taste every bud

Before they turn flower.

So as to cry in the evening

of the pain of sinful gift; life

Standard

വേദനകളെക്കുറിച്ച് പറയട്ടെ…

വേദനകളെക്കുറിച്ച് പറയട്ടെ… മനസ്സിനെ ബാധിക്കുന്നവ, അതു വഴി ശരീരത്തില്‍ പ്രകടമാകുന്നവയെക്കുറിച്ച്. സ്‌നേഹം ചിലപ്പോള്‍ സ്വന്തം സ്വത്വത്തിലേക്ക് ഉപയോഗിക്കാവുന്ന വളരെ മൂര്‍ച്ചയേറിയ ആയുധമാണ്.

നിങ്ങള്‍ ഒരാളെ സ്‌നേഹിക്കുന്നു. കിടക്ക വിട്ടുണരുമ്പോള്‍ മുതല്‍ രാത്രി കിടക്കയിലേക്ക് ക്ഷീണങ്ങളുടെ ഘോഷയാത്രയുമായി തിരികെ വീഴുമ്പോള്‍ വരെ നിങ്ങളുടെ ചിന്തകളില്‍ ആ വ്യക്തി നിറയുന്നു. സ്വസ്ഥമായി ഉറങ്ങാനൊരുങ്ങുമ്പോള്‍ സ്വപ്‌നങ്ങളില്‍ പകലുകള്‍ ആവര്‍ത്തിക്കുന്നു. നിങ്ങള്‍ക്ക് ഭ്രാന്ത് പിടിക്കുന്നു.

എന്നാല്‍ ഒരു പകല്‍ നിങ്ങള്‍ സുഹൃത്തുക്കളെ കണ്ടു മുട്ടുന്നു. തികച്ചും അപ്രതീക്ഷിതമായി, ക്രിസാന്തിമ പൂക്കള്‍ ഉണങ്ങിയ ഒരു പകലില്‍.

ബേക്കറികള്‍ മാത്രമുള്ള ഒരു തെരുവില്‍ നിങ്ങളെത്തുന്നു. നിങ്ങള്‍ക്ക് വിശക്കുന്നു. പളുങ്ക് ഭരണികള്‍ക്ക് ചുറ്റുമിരുന്ന് നിങ്ങള്‍ തമാശ പറഞ്ഞുകൊണ്ട് ചീസ് നുകരുന്നു, പൊട്ടിച്ചിരിക്കുന്നു. മണിക്കൂറുകള്‍ നിമിഷങ്ങളെന്നപോലെ ഒഴുകിപ്പോകുന്നു. ലോകം നിങ്ങള്‍ക്ക് ചുറ്റും പാഞ്ഞുപോകുന്നുവെങ്കിലും സമയത്തിലെവിടെയോ നിങ്ങള്‍ ഉറച്ചുപോകുന്നു.

നിങ്ങള്‍ ആരെയെങ്കിലും സ്‌നേഹിച്ചിരുന്നുവോ എന്നും അത് നിങ്ങളെ എപ്പോഴെങ്കിലും വേദനിപ്പിച്ചിരുന്നുവോ എന്നും നിങ്ങള്‍ സംശയിക്കുന്നു. പകല്‍ ഒരിക്കലും അവസാനിക്കരുതെന്ന് നിങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുമ്പോള്‍ എത്രയും വേഗം ഇരുള്‍ പരക്കുന്നു.

സ്വപ്‌നങ്ങള്‍ തിരികെ വരുന്നു, വേദന പകലിലേക്ക് നീളുന്നു, ആവര്‍ത്തനങ്ങള്‍ വീണ്ടും പിറവി കൊള്ളുന്നു.

ഒരു സാഡിസ്റ്റിന് അറിഞ്ഞുകൂടാത്ത ഭാഷയാണ് സ്‌നേഹം

Standard

Calicut Diary

Fly away my tender soul,

to the endless sunflower fields.

From the brown deserts

you made a pilgrim home.

Winter, winter here

beneath my feet.

A journey within awaits.

A spring beckons to bloom.

Calicut is a blessed place. 10 days is what I got to spend there. Peaceful and pleasent, and I miss the beach, the wind, the smiles…

Standard

സൗഹൃദത്തിന് വേണ്ടി കുറിക്കുന്നത്‌

കുറച്ചധികം നാളുകള്‍ക്ക് മുന്‍പ് എഴുതിയത്…

ഫോണ്‍ വിളിച്ച് ഒരു സുഹൃത്താണ് പറഞ്ഞത്, ഞങ്ങളുടെ ഒരു പൊതു സുഹൃത്തിന്റെ വിവാഹം ഇന്നലെ കഴിഞ്ഞെന്ന്. ഒരു സെക്കന്റിന്റെ പതിനായിരത്തിലൊരംശം, അത്രപോലും ഞെട്ടല്‍ എനിക്കുണ്ടായില്ല. കാരണം കല്യാണം കഴിഞ്ഞ വ്യക്തിയെ എനിക്ക് നന്നായിട്ടറിയാമല്ലോ…!

വീട്ടുകാരെ ധിക്കരിച്ച് (അത് ധിക്കാരമാണോ..?) തൃശ്ശൂരുള്ള ഒരു വലിയ ക്ഷേത്രത്തില്‍ വച്ച് കല്യാണം. നടത്തിക്കൊടുത്തത് ഞങ്ങള്‍ക്കെല്ലാം പരിചയമുള്ള ആളും.

ഇപ്പോള്‍ ഞാന്‍ പിന്നോട്ട് ചിന്തിക്കുകയാണ് ആ സുഹൃത്തിനെപ്പറ്റി. അയാള്‍ എനിക്ക് നല്ലൊരു സുഹൃത്തായത് എത്രനാളേക്കാ ണെന്നൊന്നും അറിഞ്ഞുകൂടാ. എങ്കിലും ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. സത്യത്തില്‍ എനിക്കും, അയാള്‍ക്കും നന്നായറിയുന്നപോലെ, ഞങ്ങള്‍ ഇരുവരും താല്‍ക്കാലിക സുഹൃത്തുക്കള്‍ ആയിരുന്നു. ക്ലാസ് മുറിക്കുള്ളില്‍ ഒരിക്കലും പരസ്പരം ബോറടിക്കാതിരിക്കാനും, മറ്റു ബോറന്മാരെ ഒഴിവാക്കാനുമുള്ള ഒരു ചങ്ങാത്തം.
അമേരിക്കയെപ്പറ്റി പറയുന്നപോലാണത്,

‘അമേരിക്കക്ക് സ്ഥിരമായ ചങ്ങാതിമാരില്ല, സ്ഥിരമായ ശത്രുക്കളില്ല, സ്ഥിരമായ താല്‍പര്യങ്ങള്‍ മാത്രമേയുള്ളു.’

അങ്ങനെ ഞങ്ങള്‍ രണ്ട് അമേരിക്കകള്‍..

എന്തായാലും പാതിവഴിക്ക് അയാള്‍ക്ക് ജോലികിട്ടി, ‘ഗുഡ്‌ബൈ’ പറഞ്ഞ് പിരിയുമ്പോള്‍, ഞങ്ങള്‍ക്കിരുവര്‍ക്കും അറിയാമായിരുന്നു. കരാര്‍ അവസാനിക്കുന്നു, ഇനി പിന്‍വിളികള്‍ ഇല്ല, അര്‍ത്ഥശൂന്യമായ ഓര്‍മ്മകള്‍ ഇല്ല എന്ന്. അതങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. ഞങ്ങള്‍ ഞങ്ങളുടെതായ അധിനിവേശങ്ങളിലേക്ക് പോയി.

പക്ഷെ ഇന്നോര്‍ക്കുമ്പോള്‍ ഒന്നുണ്ട്…

ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നപ്പോള്‍,  ആത്മാര്‍ത്ഥതയുള്ള വരായിരുന്നു. ഞങ്ങളൊരിക്കലും ചതിച്ചില്ല, ഞങ്ങളൊരിക്കലും പിന്നില്‍ നിന്ന് കുത്തിയില്ല, എല്ലായിപ്പോഴും ഞങ്ങള്‍ പരസ്പരം ബഹുമാനിച്ചു, എന്തിനുവേണ്ടി ഞങ്ങള്‍ സംസാരിച്ചോ, അതിനൊപ്പം ആത്മാര്‍ത്ഥതയോടെ ഞങ്ങള്‍ നിന്നു. അത് സൗഹൃദവും,സ്‌നേഹവും തന്നെയാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.

ഇന്ന് വല്ലാത്തൊരു ‘അഡ്ജസ്റ്റ്‌മെന്റില്‍’ ആളുകളെ, സുഹൃത്തുകളെ നിലനിര്‍ത്താന്‍ പാടുപെടുമ്പോള്‍, ഉത്തരമില്ലാത്ത ചോദ്യമായ അയാളെ, ആ പഴയ ആത്മാര്‍ത്ഥതയുടെ പേരില്‍ ഞാന്‍ സ്തുതിക്കുന്നു. ആരോപിക്കാന്‍ കുറ്റങ്ങള്‍ ഏറെയുണ്ടെങ്കിലും ഞാന്‍ ഈ സന്ദര്‍ഭത്തെ അത്രയും ശുഭകരമായിക്കാണുന്നു.

സ്വന്തം തീരുമാനത്തോട് നീതി പുലര്‍ത്താന്‍ ആയാള്‍ക്ക് കഴിയട്ടെ.. പരാതിയും പരിഭവവുമില്ല.. കേട്ടത് സത്യമെങ്കില്‍ ‘ഇന്നിനെ’ പ്രണയിക്കാനും ,ജീവിക്കാനും പഠിച്ച നിനക്ക് വിവാഹ ആശംസകള്‍ നേരുന്നു…

Standard